തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ​നീ​തി വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജെ​ന്‍​ഡ​ര്‍ പാ​ര്‍​ക്കി​ന്‍റെ ഓ​ഫ് കാ​ന്പ​സ് സം​രം​ഭ​മാ​യ ഷീ ​ടാ​ക്‌​സി സേ​വ​നം ഇ​നി മുതല്‍ കേരളം മുഴുവനും. ലഭ്യമാകും. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സേവനം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മ​ന്ത്രി കെ.​കെ. ഷൈ​ല അ​റി​യി​ച്ചു.

ജെ​ന്‍​ഡ​ര്‍ പാ​ര്‍​ക്ക്, ഷീ ​ടാ​ക്‌​സി ഓ​ണേ​ഴ്‌​സ് ആ​ന്‍​ഡ് ഡ്രൈ​വേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍, ഗ്ലോ​ബ​ല്‍ ട്രാ​ക്ക് ടെ​ക്‌​നോ​ള​ജീ​സ് എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി സ​മാ​രം​ഭി​ക്കു​ന്നത്. ജി​പി​എ​സ് ട്രാ​ക്കിം​ഗ്, സേ​ഫ്റ്റി സെ​ക്യൂ​രി​റ്റി സി​സ്റ്റം എ​ന്നി​വ​യി​ലൂ​ടെ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും 24 മ​ണി​ക്കൂ​റും പൂ​ര്‍​ണ സു​ര​ക്ഷ ഒ​രു​ക്കു​ന്ന ഈ ​സേ​വ​നം എ​ല്ലാ​വ​ര്‍​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താണെന്നു മന്ത്രി വ്യക്തമാക്കി.