തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റൂട്ട് വികസിപ്പിച്ചെടുത്ത ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി നല്‍കി. ഇതോടെ കൂടുതല്‍ കിറ്റുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കൊച്ചി ആസ്ഥാനമായ കമ്ബനിയുമായി കരാറായി. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച് കിറ്റുകളുടെ ഗുണനിലവാരം ഉറപ്പിച്ചിരുന്നു.
ചിത്ര മാഗ്ന എന്നു പേരുള്ള കിറ്റ് കൊവിഡ്-19 പിസിആര്‍ ലാബ് പരിശോധനകള്‍ക്ക് ഉപയോഗിക്കാവുന്ന നൂതന സംവിധാനമാണ്. പരിശോധനക്കായി ആര്‍എന്‍എ വേര്‍തിരിച്ചെടുത്തു മാറ്റാന്‍ ഉപയോഗിക്കുന്നതാണ് ഇത്.
ആര്‍എന്‍എ പിടിച്ചെടുക്കാനും കേന്ദ്രീകരിക്കാനും കാന്തിക നാനോ പാര്‍ടിക്കിളുകള്‍ ഉപയോഗിക്കുന്നതിലൂടെ ആര്‍എന്‍എ വിഘടിച്ചുപോവുന്നത് തടയുന്നു എന്നതാണ് പ്രത്യേകത. ആര്‍എന്‍എ കേന്ദ്രീകരണം കൂടുന്നതിലൂടെ കൃത്യത വര്‍ധിക്കുന്നു. ഉല്‍പാദനം ആരംഭിക്കുന്നതോടെ നിലവില്‍ എക്സ്ട്രക്ഷന്‍ കിറ്റുകളുടെ ലഭ്യത കുറവ് പരിഹരിക്കപ്പെടും.