തിരുവനന്തപുരം: ശ്രീചിത്രയുടെ കോവിഡ് പരിശോധനാ കിറ്റ് വിപണിയില്‍. കോവിഡ് പരിശോധനയ്ക്ക് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച 150 രൂപയുടെ ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റ് അഗാപ്പെ ചിത്ര മാഗ്നയാണ് വിപണിയില്‍ എത്തിച്ചത്. നീതി ആയോഗ് അംഗവും ശ്രീചിത്ര പ്രസിഡന്റുമായ ഡോ. വി.കെ.സരസ്വത് പുറത്തിറക്കി.

ചിത്ര മാഗ്‌ന കോവിഡ് പരിശോധനയില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിക്കുന്നതിലെ പ്രധാന ചുവടുവയ്പാണെന്ന് സരസ്വത് പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന കിറ്റിന് 300 രൂപ വരെയാണു വില. കൊച്ചി ആസ്ഥാനമായ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡ് ആണ് കിറ്റുകള്‍ നിര്‍മ്മിക്കുക.