തിരുവനന്തപുരം> കോഴിക്കോട് ജില്ലയില് നിപ്പ രോഗം പടര്ന്നപ്പോള് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതിരുന്ന ആളാണു അന്നത്തെ വടകര എം പി മുല്ലപ്പള്ളി രാമചന്ദ്രനെന്ന് നിപ്പാ രക്തസാക്ഷി ലിനി നഴ്സിന്റെ ഭര്ത്താവ് സജീഷ്.

ലിനിയുടെ മരണ ശേഷവും തങ്ങളെ വിളിക്കുക പോലും ചെയ്തില്ല. നിപ്പ പ്രതിരോധ സമയത്ത് ഗസ്റ്റ് റോളില് പോലും ഇല്ലാതിരുന്ന ആളാണു മുല്ലപ്പള്ളി.

അന്ന് ആരോഗ്യപ്രവര്ത്തകരെയും നാടിനെയും നയിച്ചതും ആ ഘട്ടത്തിലും ശേഷവും ധൈര്യവും ആശ്വാസവും പകര്ന്നതും ശൈലജ ടീച്ചറാണെന്നും മുല്ലപ്പള്ളിയുടെ പ്രസ്താവന നീചവും വേദനിപ്പിക്കുന്നതുമെന്നും സജീഷ് പറഞ്ഞു. ടീച്ചറുടെ ആശ്വസ വാക്കുകളാണ് ആത്മവിശ്വാസം തന്നതെന്നും സജീഷ് വ്യക്തമാക്കി