കെ.കെ ശൈലജയെ മന്ത്രിസഭയില്‍ നിന്നും മാറ്റിയതില്‍ സി.പി.എം കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ശൈലജയെ മാറ്റിയതില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ടും സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചെന്നാണ് സൂചന. പൊളിറ്റ് ബ്യൂറോവിലെ ചില അംഗങ്ങളും തീരുമാനത്തോട് വിയോജിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കെ.കെ.ശൈലജയെ പാര്‍ട്ടി വിപ്പായാണ് തീരുമാനിച്ചിരിക്കുന്നത്. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനേയും പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍ , പി.രാജീവ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി.അബ്ദുള്‍ റഹ്മാന്‍ എന്നിവരെ മന്ത്രിമാരായി നിശ്ചയിച്ചു.

എളമരം കരീം, പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു