തിരുവനന്തപുരം∙ ശബരിമല തീർഥാടനത്തിന് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സർക്കാർ. ദർശനം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ കർശനമായി നിയന്ത്രിക്കുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നവംബർ 16ന് തുടങ്ങുന്ന മണ്ഡലകാലത്തേക്കുള്ള ഒരുക്കങ്ങൾക്കായി ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.