വെടിനിർത്തൽ ലംഘിച്ച് യുക്രൈനെ കടന്നാക്രമിച്ച് റഷ്യ. പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ, 10 മാസത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷമുള്ള ആദ്യ പ്രധാന സന്ധിയായ ഓർത്തഡോക്‌സ് ക്രിസ്‌തുമസിന്റെ ഭാഗമായി 36 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം റഷ്യൻ ആക്രമണങ്ങൾ യുക്രൈനിന്റെ കിഴക്കൻ ഭാഗത്തെ പിടിച്ചുകുലുക്കി.

വ്യാഴാഴ്‌ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ക്രിസ്‌തുസ് ഉടമ്പടി പ്രമാണിച്ച് വെടിനിർത്തലിന് ഉത്തരവിട്ടിരുന്നു. റഷ്യയിലും യുക്രൈനിലും താമസിക്കുന്നവർ ഉൾപ്പെടെ നിരവധി ഓർത്തഡോക്‌സ് ക്രിസ്ത്യാനികൾ ജനുവരി 6, 7 തീയതികളിൽ ക്രിസ്‌തുമസ് ആഘോഷിക്കുന്നുണ്ട്. അതിനാൽ വെടിനിർത്തൽ സന്ധി 36 മണിക്കൂർ നീണ്ടു നിൽക്കേണ്ടതായിരുന്നു.

അതേസമയം, യുക്രൈനിയൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്‌കി ക്രെംലിന്റെ ഉദ്ദേശ്യങ്ങളെ ഇതിനകം ചോദ്യം ചെയ്‌തിരുന്നു. “പുതിയ വീര്യത്തോടെ യുദ്ധം തുടരാൻ” വേണ്ടിയാണു അവർ യുദ്ധവിരാമം ആസൂത്രണം ചെയ്യുന്നതെന്ന് സെലൻസ്‌കി ആരോപിച്ചു.

കിഴക്കൻ ഡോൺബാസ് മേഖലയിലെ ഞങ്ങളുടെ ആളുകളുടെ മുന്നേറ്റം കുറച്ചുകാലത്തേക്ക് തടയാനും ഉപകരണങ്ങളും വെടിക്കോപ്പുകളും കൊണ്ടുവരാനും ആളുകളെ ഞങ്ങളുടെ സ്ഥാനങ്ങളിലേക്ക് അടുപ്പിക്കാനും ഇപ്പോൾ അവർക്രിസ്‌തുമസ് ഒരു മറയായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സെലൻസ്‌കി വ്യാഴാഴ്‌ച പറഞ്ഞു. എന്നിരുന്നാലും പുടിന്റെ അഭ്യർത്ഥന കീവ് പൂർണമായും അവഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുമില്ല.