തിരുവനന്തപുരം വെഞ്ഞാറമൂടില്‍ കൊവിഡ് സ്ഥിരികരിച്ച വ്യക്തിയുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയത് 43 പേര്‍. രോഗം സ്ഥിരീകരിച്ച യുവാവ് സന്ദര്‍ശിച്ച ബാര്‍ബര്‍ ഷോപ്പ് അടപ്പിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനും യുവാവിന്‍റെയും വീട് ഫയര്‍ ഫോഴ്സ് അണുവിമുക്തമാക്കി

നാല് പഞ്ചായത്തുകളില്‍ നിന്നായി 43 പേര്‍ രോഗിയുമായി നേരിട്ട് സമ്ബര്‍ക്കത്തിലേര്‍പ്പെട്ടതായാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍. നെല്ലനാട് ഗ്രാമ പഞ്ചായത്തില്‍ 26 പേരും മാണിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ 11 പേരും നിരീക്ഷണത്തിലാണ്. പുല്ലമ്ബാറ ഗ്രാമ പഞ്ചായത്തില്‍ 3 പേരും പുളിമാത്തു ഗ്രാമ പഞ്ചായത്തില്‍ 3 പേരും നിരീക്ഷണ പട്ടികയിലുണ്ട്. ഇതില്‍ പതിനാലു പേര്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ പൊലീസുകാരാണ്.

രോഗിയുടെ റൂട്ട് മാപ്പ് ഡി എം ഒ യുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച യുവാവ് മുടിവെട്ടിക്കാന്‍ പോയ ടൗണിലെ ഒരു ബാര്‍ ബാര്‍ ഷോപ്പ് അടച്ചിട്ടു. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന്‍, കന്യാകുളങ്ങര ആശുപത്രി, രോഗം സ്ഥിരീകരിച്ച യുവാവിന്റെ വീടും കൂട്ട് പ്രതികളുടെ വീടുകളും ഫയര്‍ ഫോഴ്‌സ് അധികൃതര്‍ അണു വിമുക്തമാക്കി.