തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗത്തിനിടെ സംസ്ഥാനത്ത് വീണ്ടുമൊരു അധ്യയന വര്‍ഷം. പുതിയ അധ്യയന വര്‍ഷം ഇന്ന് രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്കൂലിലാണ് സംസ്ഥാനതല ഉദ്ഘാടനം. 9.30 വരെ പരിപാടികള്‍ വിക്ടേഴ്സ് ചാനല്‍ വഴി ലൈവായി സംപ്രേഷണം ചെയ്യും.
11 മണി മുതല്‍ വിവിധ മേഖലയിലെ പ്രമുഖരുടെ സംവാദം ഉണ്ടാകും. ആദ്യ ദിനം അംഗനവാടി കുട്ടികള്‍ക്ക് മാത്രമാണ് ക്ലാസ് ഉണ്ടാവുക. രണ്ടാം തിയ്യതി മുതല്‍ നാല് വരെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രയല്‍ ക്ലാസ് ആകും നടക്കുക .



