വര്‍ക്കല എം എല്‍ എ വി ജോയി സി പി എം ജില്ലാ സെക്രട്ടറിയാകും. ആനാവൂര്‍ നാഗപ്പന്റെ അടുത്തയാളായ കെ എസ് സുനില്‍കമാറിനെ വേണ്ടെന്ന് വച്ചാണ് മുന്‍മന്ത്രി കടകം പിള്ളി സുരേന്ദ്രനും, മുന്‍ സ്പീക്കര്‍ എം വിജയകുമാറും പിന്തുണക്കുന്ന വി ജോയി എം എല്‍ എ ജില്ലാ സെക്രട്ടറിയാകുന്നത്. ആനാവൂര്‍ നാഗപ്പനെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തെതുര്‍ന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ തന്റെ നോമിനിയെ ജില്ലാ സെക്രട്ടറിയാക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ല.

ഇതേ തുടര്‍ന്ന് വലിയ പൊട്ടിത്തെറികളാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലുണ്ടായത്. അനധികൃത നിയമനത്തിനായി പാര്‍്ട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ ആനാവൂരിന് എഴുതിയെന്ന് പറയുന്ന കത്തു മുതല്‍ ആനാവൂര്‍ തന്നെ പറഞ്ഞിട്ടാണ് താന്‍ വിവിധ പ്രായത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയതെന്ന് എസ് എഫ് ഐ മുന്‍ ജില്ലാ സെക്രട്ടറി പറയുന്നത് വരെ വിവാദമായിരുന്നു.