വി​ശാ​ഖ​പ​ട്ട​ണം: വി​ഷ​വാ​ത​ക ചോ​ര്‍​ച്ച​യു​ണ്ടാ​യ വി​ശാ​ഖ​പ​ട്ട​ണ​ത്തേ​ക്ക് വി​ദ​ഗ്ദ്ധ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ദു​രി​താ​ശ്വാ​സ​ത്തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നും കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, വി​ശാ​ഖ​പ​ട്ട​ണ​ത്ത് മ​ര​ണം പ​ത്താ​യി. 316 പേ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ര്‍​ആ​ര്‍ വെ​ങ്ക​ട്പ​ട്ട​ണം ഗ്രാ​മ​ത്തി​ലെ എ​ല്‍​ദി പോ​ളി​മേ​ഴ്‌​സ് ക​മ്പ​നി​യി​ലെ വാ​ത​ക​പൈ​പ്പാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച മൂ​ന്നോ​ടെ ചോ​ര്‍​ന്ന​ത്. സ്‌​റ്റെ​റീ​ന്‍ വാ​ത​ക​മാ​ണ് ചോ​ര്‍​ന്ന​തെ​ന്നാ​ണ് സൂ​ച​ന.