വി​ശാ​ഖ​പ​ട്ട​ണം: മ​ദ്യ​ശാ​ല​യ്ക്കു മു​ന്‍​പി​ലെ തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ന്‍ അ​ധ്യാ​പ​ക​ര്‍. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്താ​ണ് സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്കു പു​തി​യ ചു​മ​ത​ല. ലോ​ക്ക്ഡൗ​ണി​നി​ടെ തു​റ​ന്ന മ​ദ്യ​ശാ​ല​ക​ള്‍​ക്കു മു​ന്‍​പി​ല്‍ ജ​ന​സാ​ഗ​ര​മാ​ണ് തി​ങ്ങി നി​റ​ഞ്ഞ​ത്. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം പാ​ലി​ച്ചി​രു​ന്നി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മദ്യശാലകള്‍ക്കു മുന്‍പില്‍ ആ​ളു​ക​ളെ ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു ക്യൂ ​നി​ര്‍​ത്താ​നും സാ​മൂ​ഹ്യ അ​ക​ലം ഉ​റ​പ്പാ​ക്കാ​നും പോ​ലീ​സു​കാ​ര്‍​ക്കൊ​പ്പം അ​ധ്യാ​പ​ക​രെ​യും സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച​ത്. ജി​ല്ല​യി​ലെ 311 മ​ദ്യ​ശാ​ല​ക​ളി​ല്‍ 272 എ​ണ്ണം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് എ​ക്‌​സൈ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഭാ​സ്‌​ക​ര്‍ റാ​വു പ​റ​ഞ്ഞു. അ​മി​ത​മാ​യ ജ​ന​ത്തി​ര​ക്കു നി​യ​ന്ത്രി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രെ മ​ദ്യ​ശാ​ല​ക​ളി​ല്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രെ അ​ധ്യാ​പ​ക​ര്‍ രം​ഗ​ത്തെ​ത്തി. സ​ര്‍​ക്കാ​ര്‍ ഏ​ല്‍​പ്പി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം പൂ​ര്‍​ണ സ​ന്തോ​ഷ​ത്തോ​ടെ ചെ​യ്യും. എ​ന്നാ​ല്‍ മ​ദ്യ​ശാ​ല​ക​ളി​ലെ ഈ ​ജോ​ലി ചെ​യ്യാ​ന്‍ നാ​ണ​ക്കേ​ടു തോ​ന്നു​ന്നു​വെ​ന്ന് അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്നു.