തിരുവനന്തപുരം: സ്ത്രീധന പീഡനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത ബി.എ.എം.എസ് വിദ്യാര്‍ഥിനി വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. അസി. മോേട്ടാര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാറിനെതിരെ കേസെടുക്കുകയും അന്വേഷണം പുരോഗമിക്കുകയുമാണ്.
സ്ത്രീധന പീഡന കേസില്‍ ഒരാളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പരിച്ചുവിടുന്നത് ഇതാദ്യമായാണ്. കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്കുമാറിെന്റ ജാമ്യാപേക്ഷ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. പ്രതിക്കെതിരെ സ്ത്രീധന പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ പ്രകാരം 498 എ, 304 ബി എന്നീ വകുപ്പുകള്‍ പ്രകാരം കേസ് പ്രഥദൃഷ്ട്യാ തെളിവുകളുണ്ടെന്നും ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് അന്വേഷണ ഘട്ടത്തില്‍ ജാമ്യത്തിന് അവകാശമില്ലെന്നും സെഷന്‍സ് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
ശാസ്താംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു വിസ്മയ. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന വിസ്മയ ജീവനൊടുക്കുകയായിരുന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകളാണ് മരിച്ച എസ്.വി. വിസ്മയ. ശൂരനാട് പോരുവഴി അമ്ബലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്. കിരണ്‍കുമാറുമായി വിസ്മയയുടെ വിവാഹം 2020 മേയ് 31 ന് ആയിരുന്നു. 2021 ജൂണിലാണ് വിസ്മയ മരിക്കുന്നത്. മകളുടെ മരണം കൊലപാതകമാണെന്ന് വിസ്മയയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.



