വണ്ടൂര്‍: വിവാഹ വീഡിയോ പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞു വീണ് മരിച്ചു. ശനിയാഴ്ച കിഴിശ്ശേരിയില്‍ വിവാഹ വീട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടെയാണ് സംഭവം.

മഞ്ചേരി ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെമ്ബ്രശ്ശേരി താലപ്പൊലിപ്പറമ്ബ് സ്വദേശിയുമായ പാറക്കല്‍തൊടി കൃഷ്ണപ്രസാദ് ആണ് (54)കുഴഞ്ഞുവീണ് മരിച്ചത്.

തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍ സംസ്കരിക്കും.

ഭാര്യ : ജിഷ (പ്രീ-പ്രൈമറി അധ്യാപിക, എഎംഎല്‍പി സ്കൂള്‍ മണ്ടകക്കുന്ന്).മക്കള്‍ : അമല്‍ പ്രസാദ്, അഖില പ്രസാദ്.