ചെന്നൈ : കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍, മെയ് 31 വരെ വിമാന സര്‍വീസുകള്‍ ആരംഭിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് തമിഴ്‌നാട്. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനിരിക്കെയാണ് എതിര്‍വാദവുമായി തമിഴ്‌നാട് രംഗത്തെത്തിയിരിക്കുന്നത്. ചെന്നൈയില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഈ നടപടി മാറ്റിവയ്ക്കാന്‍ തമിഴ്‌നാട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

.തുടക്കത്തില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളില്‍ നിന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും ക്രമേണ വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള ആശങ്കകള്‍ക്കു പുറമെ, ലോക്ക്ഡൗണ്‍ കാരണം ചെന്നൈയിലും വേണ്ടത്ര പൊതുഗതാഗതം ഇല്ലെന്ന് തമിഴ്‌നാട് പറഞ്ഞു. അതേസമയം വ്യോമയാന മന്ത്രാലയം ഇതുവരെ തമിഴ്നാടിന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.