ഡല്‍ഹി: ലോക്ക് ഡൗണ്‍ കാരണം വിദേശങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ വ്യാഴാഴ്ചമുതല്‍ തിരികെ എത്തും. എന്നാല്‍ പ്രവാസികളുടെ യാത്ര ചിലവ് അവര്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കി . പരിഗണന ക്രമത്തില്‍ അടിയന്തിര ചികിത്സ ആവശ്യമായവര്‍ ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. ഇവരെ കപ്പലില്‍ കൊണ്ടുവരും എബ്ബായിരുന്നു നേരത്തെ അറിയിച്ചത് എന്നാല്‍ വിമാനങ്ങളും നാവികസേന കപ്പലുകളും തയാറാകാനാണ് അറിയിപ്പ്.

Spokesperson, Ministry of Home Affairs

@PIBHomeAffairs

Government of India to facilitate return of Indian Nationals stranded abroad.

Process to begin from May 7 in a phased manner.@MEAIndia & @MoCA_GoI to soon share detailed info on their websites.

Press Release 👇https://pib.gov.in/PressReleaseIframePage.aspx?PRID=1620953 

View image on TwitterView image on Twitter
445 people are talking about this

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കികൊണ്ടിരിക്കുന്നതായി ഇന്ത്യന്‍ എംബസികളും ഹൈക്കമ്മിഷനുകളും അറിയിച്ചു .നോണ്‍ ഷെഡ്യൂള്‍ഡ് കൊമേഷ്യല്‍ വിമാനങ്ങളാണ് ഇവരുടെ യാത്രയ്ക്കായി ഒരുക്കുന്നത്.

ഇവരെ മെയ് ഏഴാം തിയ്യതിമുതല്‍ ഘട്ടം ഘട്ടമായാണ് തിരികെയെത്തിക്കുക . അതേസമയം വിമാനങ്ങളില്‍ കയറുന്നതിനു മുന്‍പ് പരിശോധനനടത്തി രോഗലക്ഷണം ഇല്ലാത്തവരെ മാത്രമാണ് യാത്രക്ക് അനുവദിക്കുക കൂടാതെ യാത്രയിലുടനീളം ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നിബന്ധനകള്‍ പാലിക്കണം. നാട്ടിലെത്തുന്ന ഓരോ പ്രവാസിയും ആരോഗ്യ സേതു ആപ് ഡൗണ്‍ ലോഡ് ചെയ്യണം. വിമാനത്താവളങ്ങളിലെത്തി ശേഷമുള്ള യാത്ര ക്രമീകരണങ്ങള്‍ ആരോഗ്യ സേതു ആപ് വഴി ആയിരിക്കും നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും കേന്ദ്രം അറിയിച്ചു.

ആശുപത്രികളിലോ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിലോ സ്വന്തം ചെലവിലാവും ക്വാറന്റീനില്‍ കഴിയേണ്ടത്. ക്വാറന്റീന്‍ കഴിയുമ്ബോള്‍ കോവിഡ് പരിശോധന നടത്തും.