വാഷിംഗ്ടൺ: ഇന്ത്യ – ചൈന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ഇന്ത്യയുടെ പ്രദേശങ്ങൾ ചൈന കൈവശപ്പെടുത്തുന്നതായി രാഹുൽ ആരോപിച്ചു. ഇത് ഗൗരവകരമായ കാര്യമാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചിട്ടില്ല.



