വസ്തുതാ പരിശോധനയില്‍ നിര്‍ണായക ചുവടുമായി ഗൂഗിള്‍. കാണുന്ന ചിത്രങ്ങളെല്ലാം വിശ്വസിക്കണമോയെന്ന് വസ്തുതകളെ അടിസ്ഥാനമാക്കി ഉറപ്പുവരുത്താനുള്ള സംവിധാനമാണ് ഗൂഗിള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. 22 ജൂണ്‍ മുതല്‍ ഈ സംവിധാനം ലഭ്യമായിട്ടുണ്ടെന്ന് ഗൂഗിള്‍ വിശദമാക്കുന്നു. ചിത്രം യഥാര്‍ത്ഥമായി വന്നിരിക്കുന്നതെവിടെയാണ് എന്നത് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നതാണ് പുതിയ ഫീച്ചര്‍.
തീരുമാനങ്ങളെടുക്കുന്നതിനായി ആളുകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയാണ് ഈ ഫീച്ചറുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. ഇന്‍റര്‍നെറ്റില്‍ കാണുന്ന എന്തും വിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഗൂഗിളിന്‍റെ പുതിയ സംവിധാനം. ഫോട്ടോകളും വീഡിയോകളും ലോകത്ത് എന്ത് സംഭവിക്കുന്നുവെന്നതിനേക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്നതാണ്.