കൊച്ചി > കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വര്‍ധിപ്പിച്ച സ്വകാര്യ ബസ് ചാര്‍ജ് തല്ക്കാലം തുടരണമെന്ന് ഹൈക്കോടതി. ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്താണ് ജസ്റ്റീസ് എ ജയശങ്കരന്‍ നമ്ബ്യാരുടെ ഇടക്കാല ഉത്തരവ്. ബസ് ഉടമയായ ജോണ്സന് പയ്യപ്പിള്ളി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ബസ് ഉടമകളുടെ നിവേദനത്തിന്മേല് പഠനം നടത്തി രണ്ടാഴ്ചക്കകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എം.രാമചന്ദ്രന് കമ്മറ്റിക്ക് കോടതി നിര്‍ദ്ദേശം നല്കി.കമ്മറ്റി നല്കുന്ന റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ രണ്ടാഴ്ക്കകം തീരുമാനമെടുത്ത് കോടതിയെ അറിയിക്കണം. ബസ് സര്‍വ്വീസ് നടത്തുമ്ബോള്‍ സാമൂഹ്യ അകലം ഉള്‍പ്പടെ പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.