വയനാട്: ജില്ലയില്‍ ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മാനന്തവാടി കുറുക്കന്‍മൂല പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 52-കാരനായ ട്രക്ക് ഡ്രൈവറുടെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്.

രോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പതിനെട്ടിന് വീട്ടില്‍ നിന്ന് ലോറിയില്‍ പുറപ്പെട്ട ഇദ്ദേഹം വൈകീട്ട് അഞ്ച് മണിക്ക് ഗുണ്ടല്‍പേട്ടിലെത്തി. രണ്ട് ദിവസം അവിടെ തങ്ങി. 20 ന് രാത്രി 9.30 ന് പുറപ്പെട്ട് ചെന്നൈ കോയമ്ബേട് മാര്‍ക്കറ്റില്‍ എത്തി. നാല് ദിവസം അവിടെ താമസിച്ചു. 26 ന് സാധനങ്ങള്‍ കയറ്റി ബാവലി ചെക്ക് പോസ്റ്റ് വഴി വന്ന് ഒന്നരയോടെ വീട്ടിലെത്തി.

 

27 ന് ഉച്ചയ്ക്ക് 12 മണിക്ക് ലോഡുമായി മീനങ്ങാടി കുമ്ബളേരി ഗോഡൗണില്‍ എത്തി. ലോഡ് ഇറക്കിയ ശേഷം മൂന്ന് മണിയോടെ മീനങ്ങാടി പച്ചക്കറി മാര്‍ക്കറ്റില്‍ ബില്ലിനായി എത്തി. വൈകീട്ട് നാലേകാലോടെ നാലാം മൈലിലെ ഫര്‍ണിച്ചര്‍ ഗോഡൗണിലും തുടര്‍ന്ന് മാനന്തവാടിയിലെ മൊബൈല്‍ കടയിലും എത്തി.

29 ന് 11 മണിയോടെ ആംബുലന്‍സില്‍ സ്രവ പരിശോധനയ്ക്കായി ആശുപത്രിയിലെത്തി. ഉച്ചയ്ക്ക് 2.30 ഓടെ ആംബുലന്‍സില്‍ വീട്ടിലേക്ക് മടങ്ങിയ ശേഷം മെയ് രണ്ട് ശനിയാഴ്ച 4.30 ഓടെ വീണ്ടും ആശുപത്രിയിലെത്തി ചികിത്സ തേടി.