വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിലെ പുതിയ പട്ടികയില്‍ യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കു 59 വിമാനങ്ങള്‍. ഇതില്‍ 39 എണ്ണവും കേരളത്തിലേക്ക്. ജൂലൈ 1 മുതല്‍ 14 വരെയുള്ള പട്ടികയിലാണ് ഇത്രയും വിമാനങ്ങള്‍ ഇടംപിടിച്ചത്.
ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നത്. ഒപ്പം യുഎഇയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളും സര്‍വീസ് നടത്തുന്നു.
വിവിധ സംഘടനകളും കമ്ബനികളും ചാര്‍ട്ടേഡ് സര്‍വീസുമായി രംഗത്തെത്തിയതോടെ യാത്രക്കാര്‍ക്കായി വലവീശുകയാണ് എയര്‍ലൈനുകളും സംഘാടകരും ഏജന്‍സികളും. റജിസ്റ്റര്‍ ചെയ്തവരില്‍ പലരും യാത്ര റദ്ദാക്കുന്നതിനാല്‍ ചില സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്.