പാരീസ്: ലോകത്ത് കോവിഡ്-19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,000 കടന്നു. 88,323 പേരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷവും കടന്നു. 15,08,965 ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതിൽ 3,29,632 പേർ മാത്രമാണ് രോഗവിമുക്തി നേടിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 6,287 പേരാണ് മരിച്ചത്. അമേരിക്കയിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 1,824 പേരാണ് 24 മണിക്കൂറിനിടെ ഇവിടെ മരിച്ചത്. ഇതോടെ അമേരിക്കയിൽ മരണസംഖ്യ 14,665 ആയി. 4,27,079 പേർക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനിൽ 938 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സ്പെയിനിൽ 747 പേരും ഇറ്റലിയിൽ 542 പേരും രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇന്ത്യയിൽ 18 മരണങ്ങളും റിപ്പോർട്ട് ചെയ്തു.