തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ല്‍ ഉ​ട​ന്‍ ത​ന്നെ ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ തു​റ​ക്ക​ണ​മെന്ന് എം​ഡി യോ​ഗേ​ഷ് ഗു​പ്ത സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു. വലിയ നഷ്ട്ടമാണ് ഉണ്ടായിരുന്നതെന്നും അ​ട​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ല്‍ ന​ഷ്ടം ആ​യി​രം കോ​ടി പി​ന്നി​ട്ടു​വെ​ന്നും അദ്ദേഹം അറിയിച്ചു.

ഇ​നി​യും ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ അ​ട​ഞ്ഞ് കി​ട​ന്നാ​ല്‍ ന​ഷ്ടം പെ​രു​കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. ഔ​ട്ട് ലെ​റ്റു​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ ക​ഴി​ഞ്ഞ് ഉ​ട​ന്‍ ത​ന്നെ തു​റ​ന്നി​ല്ലെ​ങ്കി​ല്‍ ക​ട​വാ​ട​ക, ജീ​വ​ന​ക്കാ​രു​ടെ ശ​മ്ബ​ളം എ​ന്നി​വ​യ്ക്കാ​യി സ​ര്‍​ക്കാ​ര്‍ സ​ഹാ​യി​ക്കേ​ണ്ടി വ​രു​മെ​ന്നും യോ​ഗേ​ഷ് ഗു​പ്ത മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ലോ​ക്ക്ഡൗ​ണ്‍ ക​ഴി​യു​മ്ബോ​ള്‍ ത​ന്നെ ഔ​ട്ട്ലെ‌​റ്റ് തു​റ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത് ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് . എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം ക​ണ​ക്കി​ലെ​ടു​ത്തു മാ​ത്ര​മേ നി​ല​പാ​ട് എടുക്കുകയൊള്ളു.