ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് 17ന് അവസാനിരിക്കാനിരിക്കെയാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

ഇതിനു മുന്നോടിയായി ഇന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാരുമായും ആരോഗ്യ സെക്രട്ടറിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന നിലപാടിലാണ്.