തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളില്‍ കേരളത്തിന്‍റെ തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന ശേഷമാകും തീരുമാനം. ഈ മാസം എട്ട് മുതല്‍ വലിയ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനം ഇത് അതേപടി അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. അന്തര്‍സംസ്ഥാന യാത്രയ്ക്ക് പാസ് തുടര്‍ന്നും ഏര്‍പ്പെടുത്തിയേക്കും.

അതേസമയം ഘട്ടംഘട്ടമായി ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇത് ലോക്ക്ഡൗണ്‍ 5.0 അല്ല, അണ്‍ലോക്ക് ഒന്നാംഘട്ടമാണെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. തീവ്രബാധിതമേഖലകള്‍ അല്ലാത്ത ഇടത്ത് എല്ലാ മേഖലകളെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചില മേഖലകളില്‍ നിയന്ത്രണങ്ങളുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ മാത്രമായിരിക്കും ഇവിടുത്തെ നിയന്ത്രണങ്ങള്‍.