കൊച്ചി: ലോക്ക്ഡൗണില്‍ നാഗ്പൂരില്‍ പെട്ടുപോയ സംസ്ഥാന ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസിലെ അഞ്ച് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചു. ടി. രാജേഷ് (ഡിഎഫ്‌ഒ ,കോഴിക്കോട്), വി.സി. വിശ്വനാഥ് (ഡി.എഫ്.ഒ. ,പത്തനംതിട്ട), അനൂപ് ടി. (ഡി.എഫ്.ഒ., വയനാട്), സൂരജ് എസ്. (ഡി.എഫ്.ഒ., സിവില്‍ ഡിഫെന്‍സ് അക്കാദമി), ബി.എം. പ്രതാപചന്ദ്രന്‍ (ഡി.എഫ്.ഒ., വാട്ടര്‍ റെസ്ക്യൂ അക്കാദമി) എന്നിവരാണ് ഇന്നലെ കേരളത്തില്‍ മടങ്ങിയെത്തിയത്.

എറണാകുളം ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിന്നുള്ള ബിജോയ് കെ. പീറ്റര്‍ , അഭിലാഷ്, തങ്കച്ചന്‍, അസീം അലി എന്നിവരുടെ സംഘമാണ് നാഗ്പൂരില്‍ നിന്നും ഇവരെ തിരികെ എത്തിച്ചത്. മെയ് 18 രാത്രി എട്ടുമണിക്ക് കേരളത്തില്‍ നിന്നും പുറപ്പെട്ട സംഘം 19ന് രാത്രി 10 മണിക്ക് നാഗ്പൂരില്‍ എത്തി. ഇന്നലെ വൈകിട്ട് ആറിനാണ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്