ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ലോ​ക​ത്ത് ആ​റു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 66,183,029 ആ​യി ഉ​യ​ര്‍​ന്നു. ഇ​തേ സ​മ​യ​ത്ത് 11,805 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ ലോ​ക​ത്താ​ക​മാ​നം മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

ഇ​തോ​ടെ ലോ​ക​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 1,523,242 ആ​യി ഉ​യ​ര്‍​ന്നു. 45,772,067 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും രോ​ഗ​മു​ക്തി നേ​ടി​യ​ത്. 18,887,720 പേ​ര്‍ വൈ​റ​ശ് ബാ​ധി​ച്ച്‌ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ല്‍ 106,074 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അമേരിക്കയില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി നാല്‍പത്തിയേഴ് ലക്ഷം പിന്നിട്ടു.2,85,472 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത്തിയാറ് ലക്ഷം കടന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 95,71,559 ആയി. കഴിഞ്ഞദിവസം 36,594 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ആകെ മരണം 1,39,188 ആയി ഉയര്‍ന്നു. 90,16,289 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്.

ബ്രസീലില്‍ അറുപത്തഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മരണസംഖ്യ 1,75,981 ആയി. അമ്പത്തിയേഴ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. റഷ്യയിലും ഫ്രാന്‍സിലും വീണ്ടും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.