വാഷിംഗ്ടണ്‍ | ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തോടടുക്കുന്നു. 7,446,229 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 418,123 പേരാണ് ലോകത്തിതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 37,21,870 പേര്‍ രോഗമുക്തി നേടി.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 20,852 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 982 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2,066,401 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. ബ്രസീലില്‍ കഴിഞ്ഞ ദിവസം മാത്രം 30,332 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സ തേടി. 1300 പേരാണ് 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ മരിച്ചത്. മെക്‌സിക്കോയില്‍ 596 പേരും മരിച്ചു.
യുകെയില്‍ 245 പേരും റഷ്യയില്‍ 216 പേരും കഴിഞ്ഞ ദിവസം മരിച്ചു. ഇറ്റലിയില്‍ 71 പേരും ഫ്രാന്‍സില്‍ 23 പേരും മരിച്ചു. അതേസമയം, 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 12,375 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് വേള്‍ഡോ മീറ്ററിന്റെകണക്കില്‍ പറയുന്നു. 388 പേര്‍ മരണത്തിന് കീഴടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഔദ്യോഗിക കണക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടില്ല.