ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2,70,000 പിന്നിട്ടു.

അമേരിക്കയിലും കൊവിഡിന്‍റെ പ്രഹരം തുടരുകയാണ്. രോഗബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നലെ മാത്രം 29,120 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 77,000 ആയി ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 2,109 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 216,863 പേരാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തരായത്. പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ അടുത്ത പരിചാരകരില്‍ ഒരാള്‍ക്ക് രോഗം പിടിപെട്ടത് വൈറ്റ് ഹൗസിനെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.

റഷ്യയിലും ബ്രിട്ടണിലും ബ്രസീലിലും സ്ഥിതി രൂക്ഷമാണ്. ബ്രിട്ടണില്‍ 24 മണിക്കൂറിനിടെ 539 പേരാണ് മരിച്ചത്. രാജ്യത്തെ മരണസംഖ്യ 30615 ആയി. ഫ്രാന്‍സില്‍ മരണസംഖ്യ 25987 ആയി. ജര്‍മനിയില്‍ 7392 പേര്‍ മരിച്ചു.