ലോകത്ത് കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. കൊറോണ ബാധിതരുടെ എണ്ണം 3,673,468 കടന്നു. 1,211,230 പേരാണ് രോഗ മുക്തി നേടിയത്. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയേക്കാള്‍ അമേരിക്കയിലാണ് ഏറ്റവുമധികം നാശംവിതച്ചത്. 1,215,457ലധികം പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. 70,129 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 957,259 പേര്‍ നിലവില്‍ ചികിത്സയിലാണ്. 16,055 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. സ്‌പെയിന്‍ 250,561, ഇറ്റലി 211,938, യുകെ 190,584, ഫ്രാന്‍സ് 169,462, ജര്‍മനി 166,304, റഷ്യ 155,370 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കൊറോണ ബാധിതരുടെ എണ്ണം. സ്‌പെയിന്‍ 25,613, ഇറ്റലി 29,079, യുകെ 28,734, ഫ്രാന്‍സ് 25,201, ജര്‍മനി 6,993, റഷ്യ 1,451 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.