മയക്കുമരുന്ന് മാഫിയ കേരളത്തില്‍ പിടിമുറുക്കുന്നതിന് പിന്നിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ സമഗ്രമായി അന്വേഷിച്ചു പുറത്ത് കൊണ്ടുവരുന്നതില്‍ പോലീസും, നര്‍ക്കോട്ടിക്സ് സെല്ലും കാണിക്കുന്ന അലംഭാവം സംശയാസ്പദവും, കുറ്റകരവുമാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
രമേശ് ചെന്നിത്തലയുടെ പ്രസ്താവന:
മയക്കുമരുന്ന് മാഫിയ കേരളത്തില്‍ പിടിമുറുക്കുന്നതിന് പിന്നിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ സമഗ്രമായി അന്വേഷിച്ചു പുറത്ത് കൊണ്ടുവരുന്നതില്‍ പോലീസും, നര്‍ക്കോട്ടിക്സ് സെല്ലും കാണിക്കുന്ന അലംഭാവം സംശയാസ്പദവും, കുറ്റകരവുമാണ്. ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ളതിനാല്‍ കേരള പോലീസ് മൗനം പാലിക്കുകയാണ്.
മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന്റെ ഇന്നലത്തെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണ്.
കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്നിന്റെ ലഭ്യതയ്ക്കും, ഉപഭോഗത്തിനും പിന്നില്‍ ഭരണകക്ഷിയിലെ ഉന്നതരുടെ സാന്നിധ്യമുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജനവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ ഒരുപാട് കാലം ഭരണത്തിന്റെ തണലില്‍ സുരക്ഷിതരായിരിക്കാം എന്ന് കരുതരുത്. കേരളത്തിലെ യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന മാഫിയകളെയും അവരെ സംരക്ഷിക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.