റെക്കോഡ് തിരുത്തി സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഇന്ന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 35,040 രൂപയായി. 4,380 രൂപയാണ് ഗ്രാമിന്റെവില. വെള്ളി വിലയിലും രണ്ട് ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയതോടെ വില 16.96 ഡോളറായി ഉയര്‍ന്നു.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഒരുശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,759.98 ഡോളറിലെത്തി. കൊവിഡിനെതിരെയുള്ള വാക്സിന്‍ കണ്ടു പിടിച്ചാല്‍ മാത്രമേ അമേരിക്കന്‍ സമ്ബദ് വ്യവസ്ഥയ്ക്ക് തിരിച്ചുവരവ് നടത്താന്‍ കഴിയു എന്ന് യുഎസ് ഫെഡ് റിസര്‍വ് മേധാവിയുടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനു പിന്നാലെയാണ് സ്വര്‍ണവിലയില്‍ കാര്യമായ വര്‍ധനവ് രേഖപ്പെടുത്തിയത്.