റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ റിയാദില്‍ മരിച്ചു. കൊല്ലം അഞ്ചല്‍ കരുകോണ്‍ സ്വദേശി പുല്ലാഞ്ഞിയോട് അസീസ് മന്‍സിലില്‍ അന്‍സാര്‍ അബ്ദുല്‍ അസീസ് (44), തൃശുര്‍ മുള്ളൂര്‍ക്കര സ്വദേശി കപ്പാരത്ത് വീട്ടില്‍ വേണുഗോപാലന്‍ (52) എന്നിവരാണ് മരിച്ചത്. ഒരാഴ്ചയായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്‍സാര്‍. ശ്വാസതടസ്സം കടുത്തതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ ഘടിപ്പിക്കാനൊരുങ്ങവേ ഹൃദയാഘാതമുണ്ടായാണ് മരണം.
റിയാദില്‍ രണ്ട് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു
