മിഗ് ഉള്‍പ്പടെ 33 യുദ്ധവിമാനങ്ങള്‍ റഷ്യയില്‍ നിന്ന് വാങ്ങുമെന്ന് പ്രതിരോധ മന്ത്രാലയം. 21 മിഗ് വിമാനങ്ങളും 12 സുഖോയ് ഫൈറ്റര്‍ ജെറ്റുകളുമാണ് വാങ്ങുന്നത്. ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രാലയം കരാറിലൊപ്പിട്ടു. ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം കോടിയുടേതാണ് കരാര്‍. പുതിയവ വാങ്ങുന്നതിനൊപ്പം 59 പഴയ വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തിെപ്പടുന്നതിെന്റ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നാണ് സൂചന. രാജ്യത്തിെന്റ മിസൈല്‍ സംവിധാനങ്ങളുടെ നവീകരണവും കൂടുതല്‍ വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള പടക്കോപ്പുകള്‍ വാങ്ങുന്നതുമുള്‍പ്പടെയുള്ള പടക്കോപ്പുകൾ വാങ്ങുന്നതുമുൾപ്പടെയുള്ള വിപുലമായ പദ്ധതിയും പ്രതിരോധ മന്ത്രാലയത്തിനുണ്ട്. റഷ്യയിൽ പുട്ടിെൻറ നേതൃത്വത്തിലുള്ള ഭരണം 2026വരെ തുടരാനുള്ള തീരുമാനം കഴിഞ്ഞ ദിവസംനടന്ന വോട്ടെടുപ്പിൽ ഉണ്ടായിരുന്നു. പ്രധാനമന്ത്രി മോദി അദ്ദേഹത്തെ അഭിനന്ദിക്കാനായി വിളിച്ച ഫോൺകോളിനിടെയാണ് ആയുധ കരാർസംബന്ധിച്ച സംഭാഷണങ്ങളും നടന്നത്.