കൊല്ലം: റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് യുവതിയുടെ കുടുംബം. കേസില്‍ ആരോപണ വിധേയയായ സീരിയല്‍ താരം ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

ഫോണ്‍ രേഖകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സീരിയല്‍ നടിക്കെതിരായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. വഞ്ചനാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ലക്ഷ്മിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്.ലക്ഷ്മി പ്രമോദിനെതിരെ അന്വേഷണസംഘത്തിന് ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.