സംസ്ഥാനത്തിന് രോഗമുക്തിയില്‍ ഇന്ന് ആശ്വാസദിനം. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇതോടെ 92,731 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,52,868 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം -1670
കൊല്ലം -627
പത്തനംതിട്ട -182
ആലപ്പുഴ -338
കോട്ടയം -200
ഇടുക്കി -53
എറണാകുളം -978
തൃശൂര്‍ -1261
പാലക്കാട് -347
മലപ്പുറം -298
കോഴിക്കോട് -1022
വയനാട് -128
കണ്ണൂര്‍ -72
കാസര്‍ഗോഡ് -293
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,77,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,53,482 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 23,809 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2395 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.