കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ സീറ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച മറ്റൊരു സീറ്റായ റായ്ബറേലി നിലനിർത്താനും തീരുമാനിച്ചു.

വയനാട്ടിലെ സീറ്റിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.

ജൂൺ നാലിന് ലോക്‌സഭാ ഫലം പുറത്തുവന്ന് 14 ദിവസത്തിനകം രാഹുൽ ഗാന്ധിക്ക് ഒരു സീറ്റ് ഒഴിയേണ്ടിയിരുന്നു.

“രാഹുൽ ഗാന്ധി രണ്ട് ലോക്സഭാ സീറ്റുകളിൽ നിന്ന് വിജയിച്ചു, എന്നാൽ നിയമം അനുസരിച്ച്, അദ്ദേഹത്തിന് ഒരെണ്ണം ഒഴിയണം. രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തും, പ്രിയങ്ക ജി വയനാട്ടിൽ മത്സരിക്കമെന്ന് ഞങ്ങൾ തീരുമാനിച്ചു,” ഖാർഗെ പറഞ്ഞു.

റായ്ബറേലിയുമായും വയനാടുമായും ഞാൻ വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇടയ്ക്കിടെ വയനാട് സന്ദർശിച്ച് വാഗ്ദാനങ്ങൾ നിറവേറ്റുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

“വയനാട്ടിലെ ജനങ്ങൾ എനിക്കൊപ്പം നിന്നു, വളരെ പ്രയാസകരമായ സമയങ്ങളിൽ പോരാടാൻ എനിക്ക് പിന്തുണയും സ്നേഹവും വാത്സല്യവും നൽകി” രാഹുൽ ഗാന്ധി പറഞ്ഞു.

“ഇതൊരു ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നുവെന്നും അവൾ (പ്രിയങ്കാ ഗാന്ധി) വളരെ നല്ല പ്രതിനിധിയായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വയനാടിനെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെണ്ട് പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അഭാവം വയനാട്ടുകാർക്ക് അനുഭവിക്കാൻ അനുവദിക്കില്ലെന്നും ഞാൻ റായ്ബറേലിയിലും വയനാട്ടിലും വർഷങ്ങളോളം ജോലി ചെയ്തിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

രണ്ട് മണ്ഡലങ്ങൾക്കും രണ്ട് എംപിമാരെയാണ് ലഭിക്കുന്നതെന്നും രാഹുൽ ഗാന്ധി തമാശയായി പറഞ്ഞു