രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 27,071 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 98.84 ലക്ഷം പിന്നിട്ടു. 98,84,100 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്.

ഇരുപത്തിനാല് മണിക്കൂറിനിടെ 336 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,43,355 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 30,695 പേരാണ് കൊവിഡ് മുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 93,88,159 ആയി. രാജ്യത്ത് നിലവില്‍ 3,52,586 പേരാണ് ചികിത്സയിലുള്ളത്.