ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 945 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55,794 ആയി.
രാജ്യത്ത് 24 മണിക്കൂറിനിടെ 69,878 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 29,75,702 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 22,22,578 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 58,794 പേര്‍ ആശുപത്രിവിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 74.69 ശതമാനമായി ഉയര്‍ന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 23.43 ശതമാനമായി. 6,97,330 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്ത് ഇന്നലെ വരെ 3,44,91,073 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 10,23,836 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു