ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,000 ത്തിലേക്ക് കടന്നു. മരണസംഖ്യ 1981 ആയി ഉയര്‍ന്നു. 10 സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ചു. ഗുജറാത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 7797 ആയി. 472 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടയില്‍ 394 പോസിറ്റീവ് കേസുകളും 23 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 6542 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 68 പേര്‍ മരിച്ചു. രാജസ്ഥാനില്‍ റോഹികളുടെ എണ്ണം 3708 ആയി. 116 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മധ്യപ്രദേശില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3457 ആയി ഉയര്‍ന്നു.

അതേസമയം, ഉത്തര്‍പ്രദേശില്‍ 3373 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ത്രിപുരയില്‍ 17 ബി.ഐ.എസ് ജവാന്മാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 607 അര്‍ദ്ധസൈനികര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 62 സി.ആര്‍. പി.എഫ് ജവാന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ പോസിറ്റീവ് കേസുകള്‍ 59,662 ആയി ഉയര്‍ന്നു.