രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 8171 പുതിയ കേസുകളും 204 മരണവും റിപ്പോര്‍ട്ട് ചെയ്തു.ആകെ കേസുകള്‍ 2,05,096 ആയി . മരണം 5,753 . മഹാരാഷ്ട്രയില്‍ മാത്രം 103 പേര് കൂടി മരിച്ചു.
അതേസമയം കൊവിഡ് പാരമ്യത്തില്‍ ഇന്ത്യ എത്തിയിട്ടില്ലെന്ന് ഐ.സി.എം.ആര് അറിയിച്ചു.
സമൂഹവ്യാപനം എന്ന് പറയുന്നതിന് പകരം രോഗവ്യാപനം എത്രത്തോളം എന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടതെന്നും ഐ.സി.എം.ആറിലെ വിദഗ്ദ്ധ ഡോ. നിവേദിത ഗുപ്ത പറഞ്ഞു.
രാജ്യത്ത് കൊവിഡ് ബാധിതര്‍ 2 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 8171 പുതിയ കേസുകളും 204 മരണവും
