രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1147 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 73 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ വൈറസ് ബാധിതരുടെ എണ്ണം 35,000 കടന്നു. 313 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ പോസിറ്റീവ് കേസുകള്‍ 4395 ആയി. തമിഴ്നാട്ടില്‍ 161 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.138 കേസുകള്‍ ചെന്നൈയിലാണ്. 2323 ആയി തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം.
മധ്യപ്രദേശില്‍ 2625 , ഉത്തര്‍പ്രദേശില്‍ 2211 ,ഡല്‍ഹിയില്‍ 3515 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം. കണ്ടെയ്ന്മെന്റ് സോണിലെ മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കും. ഡല്‍ഹി ഹിന്ദു റാവു ആശുപത്രിയില്‍ ഒരു നഴ്സിന് കൂടി രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ സിആര്‍പിഎഫ്, സിഐഎസ്എഫ് ജവാന്മാര്ക്കും കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം, 8373 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. 14 ദിവസം കൊണ്ട് രോഗമുക്തി നേടിയവരുടെ നിരക്ക് 13% ശതമാനത്തില്‍നിന്ന് 25.19 ശതമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.