ഇടുക്കി രാജമല പെട്ടിമുടിയില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇന്ന് 11 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 37 ആയി ഉയര്‍ന്നു.
29 പേരെ കൂടി കണ്ടെത്താനുണ്ട്. മൂന്നാര്‍ പെട്ടിമുടിയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി കലക്ടര്‍ എച്ച ദിനേശ് പറഞ്ഞു.
കണ്ണന്‍ ദേവന്‍ കമ്ബനിയുടെ രാജമല പെട്ടിമുടി ഡിവിഷനിലെ നാല് ലയങ്ങളിലെ 30 തൊഴിലാളി കുടുംബങ്ങളാണ് മണ്ണിലടിയിലായത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു ദുരന്തം. രണ്ട് കിലോമീറ്റര്‍ മുകളില്‍ നിന്ന് കുന്നിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ലയങ്ങള്‍ നിന്ന ഭാഗത്ത് കല്ലും ചെളിയും മാത്രമാണിപ്പോഴുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ പ്രഖ്യാപിച്ചു. ഇതേസമയം പെമുടിയില്‍ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ കുറ്റപ്പെടുത്തി