ഫുട്ബോള്‍ ലോകത്തെ മാന്തിക കാലുകള്‍ വീണ്ടും ഫുട്ബോള്‍ ഗ്രൗണ്ടുകളിലേക്ക് മടങ്ങി എത്തി. രണ്ട് മാസത്തെ അഭാവത്തിനു ശേഷം ലയണല്‍ മെസ്സി ഇന്ന് പരിശീലനത്തിന് ഇറങ്ങി. മെസ്സിയും ബാഴ്സലോണയിലെ മറ്റു താരങ്ങളും ഇന്ന് പരിശീലന ഗ്രൗണ്ടിലേക്ക് മടങ്ങി എത്തിയത് ഫുട്ബോള്‍ ലോകത്തിനാകെ സന്തോഷം നല്‍കിയിരിക്കുകയാണ്.
ഇന്നലെ ബാഴ്സലോണയിലെ താരങ്ങള്‍ ഒക്കെ കൊറോണ നെഗറ്റീവ് ആണെന്ന് തെളിഞ്ഞതോടെ ഇന്ന് പരിശീലനം ആരംഭിക്കും എന്ന് ക്ലബ് അറിയിച്ചിരുന്നു. ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണ് ഇന്ന് താരങ്ങള്‍ പരിശീലനം നടത്തിയത്. പരിശീലകന് സെറ്റിനയും പരിശീലന ഗ്രൗണ്ടില്‍ എത്തി. ആരാധകര്‍ക്കോ അധികം മാധ്യമങ്ങള്‍ക്കോ പരിശീലന ഗ്രൗണ്ടില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. അടുത്ത ആഴ്ച മുതല്‍ ചെറിയ സംഘങ്ങളായി പരിശീലനം നടത്താന്‍ ആണ് ബാഴ്സലോണ ആലോചിക്കുന്നത്.