തി​രു​വ​ന​ന്ത​പു​രം: യു​എഇ​യി​ലേ​ക്ക് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഡോ​ക്ട​ർ​മാ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങി​യ സം​ഘ​ത്തെ അ​യ​ക്കു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​റി​വോ​ടെ ഉ​ള്ള​ത​ല്ല ഈ ​വാ​ർ​ത്ത​യ്ക്ക് ആ​ധാ​ര​മാ​യ കാര്യങ്ങളെന്നും ഫാ​ത്തി​മ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്പി​ന്‍റെ എം​ഡി ഡോ.​കെ.​പി.​ഹു​സൈ​ൻ അ​ങ്ങ​നെ വാ​ഗ്ദാ​നം ന​ൽ​കി ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി​ക്ക് ഒ​രു ക​ത്ത​യ​ച്ച കാ​ര്യം പു​റ​ത്തു വ​ന്നി​രു​ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് വ​സ്തു​ത​ക​ൾ ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഹു​മൈ​ദ് അ​ൽ ഖു​ദ​മി​യെ അ​റി​യി​ച്ചു. യു​എ​ഇയി​ലേ​ക്ക് മെ​ഡി​ക്ക​ൽ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന ആ ​വാ​ഗ്ദാ​ന​വു​മാ​യി സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റി​ന് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പറഞ്ഞു. ക​ത്തെ​ഴു​തി​യ വ്യ​ക്തി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് വേ​ണ്ടി സം​സാ​രി​ക്കാ​നു​ള്ള ചു​മ​ത​ല​യി​ല്ല- ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.