മിഷിഗൺ∙ ഷിക്കാഗോയിലെ ഒഹാരെ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനനിയന്ത്രണ വാഹനത്തിന്റെ അടിയില്‍പെട്ട് മലയാളി ജീവനക്കാരനായ ജിജോ ജോർജ് (35) മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമാണ്. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയായിരുന്നു അപകടം.

വിമാനത്താവളത്തിൽ നിന്നും ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകട മരണമാണെന്ന് പൊലീസ് അറിയിച്ചു.

ഭാര്യ: ആനി ജോസ്. ഒരു കുട്ടിയുണ്ട്. ആനി എട്ടുമാസം ഗര്‍ഭിണിയുമാണ്. ജിജോയുടെ പിതാവ് കുഞ്ഞുമോനും അമ്മ മോനിയും ഷിക്കോഗോയിലാണ് താമസം.