കൊച്ചി: കാലാവസ്ഥ മോശമായതിനാല്‍ മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി ഐഎന്‍എസ് മഗര്‍ കൊച്ചിയില്‍ എത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. ശക്തമായ കാറ്റും കടല്‍ക്ഷോഭവും ഉള്ളതിനാലാണ് ഐഎന്‍എസ് മഗര്‍ കൊച്ചിയില്‍ എത്താന്‍ വൈകുന്നത് എന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ 202 യാത്രക്കാരാണ് ഉള്ളത്.
പ്രവാസികളുമായി കപ്പല്‍ നാളെ ഉച്ചയോടേ കൊച്ചി തീരത്തെത്തുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ നാളെ കാലാവസ്ഥ മോശമായതിനാല്‍ കപ്പല്‍ നാളെ വൈകുന്നേരത്തോടെ മാത്രമേ എത്തുകയുള്ളുവെന്നാണ് ഇപ്പോള്‍ നാവികസേന അറിയിച്ചിരിക്കുന്നത്.
ഓപ്പറേഷന് സമുദ്ര സേതുവിന്റെ ഭാഗമായി പ്രവാസികളുമായി എത്തുന്ന രണ്ടാമത്തെ കപ്പലാണ് ഐഎന്‍എസ് മഗര്‍. പ്രവാസികളെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോകാന്‍ 20 കെഎസ്ആര്‍ടിസി ബസുകളും 30 ഓണ്‍ ലൈന്‍ ടാക്സികളും പോര്‍ട്ടിലെത്തും. ഓപ്പറേഷന് സമുദ്ര സേതുവിന്റെ ഭാഗമായ അദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ 698 യാത്രക്കാരുമായി ഇന്നലെയാണ് കൊച്ചിയില്‍ എത്തിയത്.