യുവ നടന്‍ നിഥിന്‍, തമന്ന ഭാട്ടിയ, നഭാ നടേഷ് എന്നിവര്‍ അഭിനയിക്കുന്ന മേസ്ട്രോയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആയുഷ്മാന്‍ ഖുറാന, തബു, രാധിക ആപ്തെ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഹിന്ദി ബ്ലോക്ക്ബസ്റ്ററായ അന്ധാധുന്റെ റീമേക്കാണ് തെലുങ്ക് ചിത്രം മാസ്ട്രോ. തെലുങ്ക് പതിപ്പില്‍ തബുവിന്റെ വേഷത്തില്‍ തമന്നയും നഭാ നടേഷ് രാധിക ആപ്‌തെയുടെ കഥാപാത്രവും അവതരിപ്പിക്കുന്നു.

ശ്രേഷ്ഠ മൂവിയുടെ ബാനറില്‍ എന്‍ സുധാകര്‍ റെഡ്ഡിയും നികിത റെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജെ യുവരാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ എസ് ആര്‍ ശേഖര്‍ എഡിറ്ററും സഹി സുരേഷാണ് കലാസംവിധാനവും നിര്‍വഹിക്കുന്നു. തമന്ന, നഭ നതേഷ്, നിഥിന്‍ എന്നിവരെ കൂടാതെ, ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഡ്രാമയായ മാസ്‌ട്രോയില്‍ ബംഗാളി നടന്‍ ജിഷു സെന്‍ഗുപ്ത, ഹര്‍ഷവര്‍ധന്‍, ശ്രീമുഖി, അനന്യ, രചാ രവി, മംഗ്ലി, ശ്രീനിവാസ് റെഡ്ഡി എന്നിവരും അഭിനയിക്കുന്നു.