കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 406,540 ആയി. ഇന്ന് 306 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,386 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 606 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 397,247 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 97.71 ശതമാനം പേരുടെയും രോഗം മാറി. 6,904 പേര്‍ നിലവില്‍ ചികിത്സയിലാണ്. 446 പേര്‍ കൊവിഡ് വാര്‍ഡുകളിലും, 205 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.
പുതിയതായി 10,757 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 3,599,098 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 2.84 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.



