തി​രു​വ​ന​ന്ത​പു​രം: ഹൈ​ഡ്രോ​ക്ലോ​റോ​ക്വി​ന്‍ മ​രു​ന്ന് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന ട്രം​പി​ന്‍റെ ഭീ​ഷ​ണി മു​ൻ​പെ​ങ്ങും ഒ​രു രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​രി​ൽ​നി​ന്നും ഉ​ണ്ടാ​ക​ത്ത​തെ​ന്ന് ശ​ശി ത​രൂ​ർ എം​പി. പ​തി​റ്റാ​ണ്ടുകളായു​ള്ള ത​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​ത്തി​ലെ​ങ്ങും ഇ​തു​പോ​ലൊ​രു ഭ​ര​ണാ​ധി​കാ​രി​യു​ടെ ഭീ​ഷ​ണി കേ​ട്ടി​ട്ടി​ല്ല.

ഒ​രു രാ​ഷ്ട്ര​ത്തി​ന്‍റെ ത​ല​വ​നോ രാ​ഷ്ട്ര​മോ മ​റ്റൊ​ന്നി​നെ ഇ​തു​പോ​ലെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് ഇ​തു​വ​രെ കേ​ട്ടി​ട്ടി​ല്ല. മി​സ്റ്റ​ർ, ട്രം​പ്.., മ​രു​ന്ന് ഇ​ന്ത്യ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ മാ​ത്ര​മേ അ​ത് നി​ങ്ങ​ളു​ടേ​താ​വൂ എ​ന്നും ത​രൂ​ർ ട്വീ​റ്റ് ചെ​യ്തു.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മ​ലേ​റി​യ​യ്ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കു​ന്ന ഹൈ​ഡ്രോ​ക്ലോ​റോ​ക്വി​ന്‍ അ​യ​യ്ക്കു​വാ​ൻ ട്രം​പ് മോ​ദി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് മ​റു​പ​ടി​യൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

“ഞാ​യ​റാ​ഴ്ച രാ​വി​ലെ ഞാ​ന്‍ മോ​ദി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച് മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​വ​രെ മ​രു​ന്ന് എ​ത്തി​യി​ട്ടി​ല്ല. മ​രു​ന്ന് അ​യ​ച്ച് നൽ​കു​മെ​ന്ന് അ​റി​യി​ച്ച​തി​ൽ ന​ന്ദി പ​റ​യു​ന്നു. മ​രു​ന്ന് ത​ന്നി​ല്ലെ​ങ്കി​ല്‍ പ്ര​ശ്‌​ന​മി​ല്ല. പ​ക്ഷേ, ത​ക്ക​താ​യ തി​രി​ച്ച​ടി ഇ​ന്ത്യ നേ​രി​ടേ​ണ്ടി വ​രും. യു​എ​സു​മാ​യു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കും’. ‌എ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്.

ട്ര​പി​ന്‍റെ ഭീ​ഷ​ണി എ​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ 24 മ​രു​ന്നു​ക​ള്‍​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീ​ക്കി. മ​നു​ഷ​ത്വ​പ​ര​മാ​യ സ​മീ​പന​മാ​ണ് ഇ​ന്ത്യ സ്വീ​ക​രി​ച്ച​തെ​ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിലപാട്.